കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ കേരള പ്രവാസി ഫെഡറേഷൻ സമരം ചെയ്തു

58

ഇരിങ്ങാലക്കുട: ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 1.66 കോടി പ്രവാസികൾ. അതുകൊണ്ടുതന്നെ വിദേശ്യനാണ്യ ശേഖരത്തിൽ പ്രതിവർഷം 68.96 ബില്യൻ യു.എസ് ഡോളർ അതായത് 4.48 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇത് സാമ്പത്തിക വർഷത്തെ റവന്യു വരുമാനത്തിലെ ഇരുപത്തിയഞ്ച് ശതമാനം വരും. മാത്രമല്ല 1983ൽ എമിഗ്രിയേഷൻ ഏക്ട് പരിഷ്ക്കരിച്ച് നടപ്പിലാക്കിയ 2003 ലെ ഭേദഗതിയിൽ എമിഗ്രിയേഷൻ ഫീ ഇനത്തിൽ ഇന്നുവരെ പ്രവാസികളിൽ നിന്നും ഈടാക്കിയത് കോടികളാണ്.ഈ കൊറോണ കാലത്ത് പ്രവാസികൾ തൊഴിലില്ലാതെ നാട്ടിൽ തിരിച്ചു വന്നവരും കോവിഡ്മൂലം വിസ നഷ്ടപ്പെട്ടവരും ദുരിതത്തിലാണ്. ഇവരെ സംരക്ഷിക്കുകയും പ്രവാസ ലോകത്ത് മരണപ്പെടുന്ന പാവപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് ധനസഹായം നൽകേണ്ടതും കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പടിയൂർ പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കഥാകൃത്തും എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം പ്രസിണ്ടുമായ റഷീദ് കാറളം പറഞ്ഞു. ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം കെ.എ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ഉദയൻ കല്ലട, കെ.വി.ലോഹിദാക്ഷൻ, അജിത്ത്,മധുസൂദനൻ എന്നിവർ സംസാരിച്ചു.

Advertisement