Thursday, June 5, 2025
25.2 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ 1,758 പേര്‍ക്ക് കൂടി കോവിഡ്, 1,432 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (17/07/2021) 1,758 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,432 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,478 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,416 ആണ്. 2,86,182 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.71% ആണ്.ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 1,742 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 117 പുരുഷന്‍മാരും 123 സ്ത്രീകളും പത്ത് വയസ്സിനു താഴെ 71 ആണ്‍കുട്ടികളും 78 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 185
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 504
സര്‍ക്കാര്‍ ആശുപത്രികളില്‍ – 278
സ്വകാര്യ ആശുപത്രികളില്‍ – 314
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 710
കൂടാതെ 5,729 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,555 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 268 പേര്‍ ആശുപത്രിയിലും 1,287 പേര്‍ വീടുകളിലുമാണ്. 15,018 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9,634 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,217 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 167 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 22,45,722 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.1,533 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,52,443 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 15 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. പാണഞ്ചേരി, വടക്കേക്കാട്, വെളളാങ്കലൂര്‍, വാടാനപ്പിളളി എന്നിവിടങ്ങളില്‍ നാളെ (18/07/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,246 41,217
മുന്നണി പോരാളികള്‍ 38,957 26,726
18-44 വയസ്സിന് ഇടയിലുളളവര്‍ 1,81,700 18,479
45 വയസ്സിന് മുകളിലുളളവര്‍ 7,50,404 2,90,323
ആകെ 10,19,307 3,76,745

Hot this week

വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് – ഇന്ത്യൻ ഹാൻഡ്‌ബോൾ ടീമിന് ചരിത്രനേട്ടം:

തായ്‍വാനിലെ തായ്പെയിൽ മേയ് 17 മുതൽ 30 വരെ നടന്ന വേൾഡ്...

പ്രവേശനോൽസവംഉദ്ഘാടനം ചെയ്തു.

മുരിയാട് പഞ്ചായത്ത് 94-ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോൽസവം പഞ്ചായത്ത് അംഗം തോമസ്...

ഇരിങ്ങാലക്കുടയിൽ റോഡിൽ അപകടക്കുളങ്ങൾ- നഗരസഭയുടേയും ബിന്ദു മന്ത്രിയുടെയും ജനദ്രോഹത്തിനെതിരെ ബിജെപി പ്രക്ഷോഭം.

ബസ്റ്റാൻ്റ് സിവിൽസ്റ്റേഷൻ റോഡിൽ അപകടക്കുളങ്ങൾ മൂലം ജനജീവിതം ദുസ്സഹമാക്കിയ നഗരസഭാ അധികൃതർക്കും...

നിര്യാതനായി

കൂത്തുപറമ്പ് വാട്ടർടാങ്കിന് സമീപം പുത്തൂക്കാട്ടിൽ വത്സലൻ (68) നിര്യാതനായി. ഭാര്യ-സുശീല മക്കൾ-അഭിലാഷ്,നിമ്മി. ദിലീപ് മരുമകനാണ്. സംസ്കാരം മുക്തിസ്ഥാനിൽ...

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് തവനിഷ്‌

ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവനസംഘടനയായ തവനിഷ്ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഇരിഞ്ഞാലക്കുട ബി ആർ...

Topics

MDMA യുമായി യുവാവ് പോലിസിൻ്റെ പിടിയിൽ

കൊടുങ്ങല്ലൂർ അഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നും MDMA യുമായി യുവാവിനെ തൃശ്ശൂർ...

കൊരട്ടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ, 7 പേരെ അറസ്റ്റ് ചെയ്തു. 3,51,370/-രൂപ പിടിച്ചെടുത്തു.

02.06.2025 തിയ്യതി വൈകീട്ട് 05.30 മണിക്ക് പൂലാനി രസ റിസോർട്ടിൻെറ പുറകുവശം...
spot_img

Related Articles

Popular Categories

spot_imgspot_img