വിവാഹമാണ് -വിൽപ്പനയല്ല AIYF

18

ഇരിങ്ങാലക്കുട: സ്ത്രീധനത്തിന്റെ പേരിൽ ഒന്നിനു പുറകെ ഒന്നായി ഈ പ്രഭുദ്ധ കേരളത്തിലും പെൺകുട്ടികൾ മരണപ്പെടുന്നു.1961 ലാണ് ഇന്ത്യാ രാജ്യത്ത് Dowry prohibition Act നിലവിൽ വന്നത് എന്നാൽ 1984 ൽ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്തുകൊണ്ട് പാർല്മെന്റ് പാസ്സാക്കിയപ്പോൾ പാരിതോഷിതം സ്വീകരിക്കാം എന്ന് കൂട്ടിചേർത്തു.ഇതിന്റെ മറവിൽ ഇന്ന് സ്ത്രീധനം ആർഭാടമാക്കുകയും അവകാശാധികാരമാക്കുകയും ചെയ്യുന്നു.ഇതിന്റെ പേരിൽ എത്രയോ പെൺകുട്ടികളാണ് ദാമ്പത്യം തുടങ്ങും മുമ്പേ ആത്മഹത്യ ചെയ്യുത് .വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ ഉത്തരം ചിന്തകൾക്ക് അടിമപ്പെടാതെ ജീവിതത്തെ കരുത്തോടെ നേരിടേണ്ടതുണ്ട്. സ്ത്രീധനത്തിനെതിരേയും ആടംബര വിവാഹത്തിനെതിരേയും പുതിയ നിയമം കൊണ്ടുവരേണ്ടതുണ്ട് എന്ന് AlYF സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബസ്സ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കഥാകൃത്തും സാംസ്കാരി പ്രവർത്തകനുമായ റഷീദ് കാറളം പറഞ്ഞു. ജോജു കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു.പി.എസ്.കൃഷ്ണകുമാർ ,സുധ പടിയൂർ, എൻ.എസ്.സുഷിൽ എന്നിവർ സംസാരിച്ചു.

Advertisement