ഇരിങ്ങാലക്കുട :പ്രദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധി നടപ്പിലാക്കുന്നതായി സര്‍ക്കാരില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താം എന്നും അതിനായി പരമാവധി പരിശ്രമിക്കാം എന്നും ഉന്നതവിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.കേരള ജേണലിസ്റ്റ് യൂണിയന്‍ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിയ്ക്ക് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.പ്രദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നടപ്പിലാക്കുക,മാധ്യമ മേഖലകളുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ കമ്മിറ്റികളില്‍ പ്രാതിനിത്യം നല്‍കുകഅക്രഡിറ്റേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മെമ്മോകാണ്ഡം മന്ത്രിയ്ക്ക് സമര്‍പ്പിച്ചു.മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ ജെ യു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി രാജീവ്,ജില്ലാ സെക്രട്ടറി ജോസ് വാവേലി, ജില്ലാ ട്രഷറര്‍ എന്‍.പി ഉദയകുമാര്‍ , ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.എം. അഷറഫ്,ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് എ.വി പ്രകാശ്.സെക്രട്ടറി രാഹുല്‍ അശോകന്‍,ഷാജന്‍ ചക്കാലയ്ക്കല്‍,രമേശ് ഇളയേടത്ത്, നിഖില്‍ പറപ്പൂക്കര.സതീശന്‍ പുല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധി നടപ്പിലാക്കുന്നതായി പരമാവധി പരിശ്രമിക്കും മന്ത്രി ഡോ.ആര്‍ ബിന്ദു
Advertisement