ഇന്ധന വില യുടെ അടിസ്ഥാന വില കിഴിച്ച് അധികനികുതി തുക തിരികെ നൽകി യൂത്ത് കോൺഗ്രസിന്റെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ സമരം

24

ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവിലയിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിതുക ഉപഭോക്താവിന് തിരികെ നൽകി വ്യത്യസ്തമായ പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയബാലന്റെ അധ്യക്ഷതയിൽ നടന്ന സമരം ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സൂര്യകിരൺ, അജയ് മേനോൻ, സനൽ കല്ലൂക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.0People Reached0EngagementsBoost PostLikeCommentShare

Advertisement