സംസ്ഥാന ബജറ്റ് അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുരിയാട് മണ്ഡലം കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി

26
Advertisement

മുരിയാട്: മണ്ഡലം കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ബജറ്റ് അപാകതകൾ പരിഹരിക്കണമെന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് വൺ ടെം ഗ്രാന്റ് അനുവദിക്കണമെന്നും, മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും, മുരിയാട് മണ്ഡലത്തിലെ എട്ട് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധ സമരം നടത്തി പഞ്ചായത്ത് മുൻവശം മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് ഉൽഘാടനം ചെയ്തു പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ വൃന്ദകുമാരി, നിത അർജുനൻ എന്നിവർ പഞ്ചായത്ത് പരിസരത്ത് നേതൃത്വം നൽകി വേഴക്കാട്ട്കര സെന്ററിൽ മണ്ഡലം വൈസ് പ്രസിഡന്റ് മുരളി മOത്തിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിൻ ജോർജ്ജ്,ഷൈജോ അരിക്കാട്ട് എന്നിവർനേതൃത്വം നൽകി പൂല്ലൂരിൽ തോമസ് ചേനത്ത് പറമ്പിൽ, അജി തൈവളപ്പിൽ, പ്രസാദ് പാറപ്പുറത്ത്, ഗംഗാദേവി സുനിൽ, ബൈജു മുക്കുളം, വിബിൻ കൂനൻ എന്നിവർ നേതൃത്വം നൽകി ആനന്ദ പുരത്ത് ഐ ആർ ജെയിംസ്, എം എൻ രമേശൻ, ജോമി ജോൺ, വിബിൻ വെള്ളയത്ത്, റിജോൺ, എബിൻ ജോൺ, ശാരിക രാമൻ, എന്നിവർ നേതൃത്വം നൽകി

Advertisement