ജനമൈത്രി പോലീസിന് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്

22
Advertisement

ഇരിങ്ങാലക്കുട: വാർഡ് എട്ടിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന് ഭക്ഷ്യകിറ്റുകൾ കൈമാറി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഫാ. ജോളി ആൻഡ്രൂസ് ജനമൈത്രി പോലീസ് സുഭാഷിന് ഭക്ഷ്യകിറ്റ് കൈമാറി ഉൽഘാടനം നിർവഹിച്ചു.ബീറ്റ് ഓഫീസർമാരായ അരുൺ, രാജേഷ്, രാഹുൽ, ജനമൈത്രി സമിതി അംഗം ഫിറോസ് ബാബു, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കരിഷ്മ പയസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement