മുരിയാട്:വീടുകളിൽ വേണ്ടത്ര സൗകര്യമില്ലാത്ത, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവി ഡ് ബാധിതർക്കുള്ള ഐസലേഷൻ സംവിധാനം ഡോമി സിലിറി കെയർ സെന്റർ മുരിയാട് പഞ്ചായത്തിലും സജ്ജമായി. സെന്റർ ആരംഭിക്കുന്നതിനായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ താലൂക്ക് ഭരണാധികാരികൾ ഏറ്റെടുത്ത് കൈമാറി. ആദ്യഘട്ടത്തിൽ 40 കിടക്കകളും മറ്റ് സജ്ജീകരണങ്ങളും പൂർത്തിയാക്കി. പൾസ് ഓക്സീ മീറ്ററുകളും മറ്റ് മെഡിക്കൽ സുരക്ഷാ സജീകരണങ്ങളും ലഭ്യമാക്കുന്നുണ്ട്. കെയർ ടേക്കർമാരായി അധ്യാപകരേയും, വോളണ്ടിയർമാരേയും നിയമിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയി ട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥർ സജീകരണങ്ങൾ പരിശോധിക്കുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Advertisement