വാക്സിന്‍ ഫാമിലി ഹെല്‍ത്ത്സെന്റുകള്‍ക്ക് നേരിട്ട് ലഭ്യമാക്കണം സി പി ഐ.

51

ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ക്ക് ആവശ്യമായ വാക്സിന്‍ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ആവശ്യപ്പെട്ടു. ഓണ്‍ലയിന്‍ രജിസ്ട്രേഷന്‍ വഴിയുള്ള വാക്സിനേഷന്‍ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയിലെ ജനങ്ങള്‍ക്ക് മാത്രമാണെന്ന് ഉറപ്പുവരുത്തുവാന്‍ കഴിയണം. ഇപ്പോള്‍ ഈ രജിസ്ട്രേഷന്‍ നടപടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്, പഞ്ചായത്ത് ,ബ്ലോക്ക് ,ജില്ല മാറിപോലും പലരും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തദ്ദേശവാസികള്‍ക്ക് സേവനം ലഭിക്കുന്നതിലും കാലതാമസം ഉണ്ടാകുന്നു എന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു .

Advertisement