വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് പി.എം.കെ.വി.വൈ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തി

89

വെള്ളാങ്ങല്ലുര്‍: വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് പി.എം.കെ.വി.വൈ സെന്റെറില്‍ വെച്ച് നടത്തിയ ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ എന്നീ കോഴ്‌സുകളില്‍ പാസ്സായ വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തി. യൂണിവേഴ്‌സല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി. കെ ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് കെ ജേക്കബ്, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ്പ്രസിഡന്റ് പ്രേം ജോ പാലത്തിങ്കല്‍, പി.എം.കെ.വി.വൈ ഡിസ്ട്രിക്ട് സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ മഹിമ പി.എം, പി.എം.കെ.വി.വൈ കോളേജ് കോ-ഓര്‍ഡിനേറ്റര്‍ ആന്റണിയോ ജോസഫ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഹൃദേഷ് ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement