ബ്ലഡ് ഡോണര്‍ ചെയര്‍ സമര്‍പ്പണം നടത്തി

47

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സ്‌നേഹസ്പര്‍ശം 2021
പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയിലേക്ക്
ബ്ലഡ് ഡോണര്‍ ചെയര്‍ സമര്‍പ്പണം നടത്തി. ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു
ആന്റണി പാത്താടന്‍ ചെയര്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു. ആശുപത്രി
അഡ്മിനിസ്‌ട്രേറ്റര്‍ സി.ഫ്‌ളോറി ചെയര്‍ ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ്ബ്
പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് മുന്‍
ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ അഡ്വ. ടി.ജെ തോമസ്, തോമാച്ചന്‍
വെളളാനിക്കാരന്‍,സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, ലയണ്‍സ് ക്ലബ്ബ്
ഭാരവാഹികളായ ജോണ്‍ നിധിന്‍ തോമസ്, ജോണ്‍ തോമസ്,ജോസ് തെക്കേതല,കെ.എന്‍ സുഭാഷ്, തോമസ് കാളിയങ്കര, ലയണസ് ക്ലബ്ബ് ഭാരവാഹികളായ വീണ ബിജോയ്, റെന്‍സിജോണ്‍ നിധിന്‍, എല്‍സലെറ്റ് ജോണ്‍,ആശുപത്രി മാനേജര്‍ ആന്‍ജോ ജോസ് എന്നിവര്‍ പങ്കെടുത്തു.

Advertisement