പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഊരകം ബ്രാഞ്ച് സമുച്ചയം ഉദ്ഘാടനം സെപ്റ്റംബർ എട്ടിന്

100
Advertisement

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഊരകം ബ്രാഞ്ചിനായി വാങ്ങിയ പതിനാലര സെൻറ് സ്ഥലത്ത് 4000 ചതുരശ്ര അടിയിൽ  പണി തീർത്ത ബ്രാഞ്ച് സമുച്ചയം സെപ്റ്റംബർ  8 ചൊവ്വാഴ്ച കാലത്ത് 10 :30ന് കേരള സഹകരണ,ടൂറിസം,ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ആധുനിക സൗകര്യങ്ങളോടുകൂടിയ ബ്രാഞ്ച് ഓഫീസ് ലോക്കർ സംവിധാനം, ഭാവിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന എ ടിഎമ്മിനു  വേണ്ടിയുള്ള സൗകര്യം, 200 പേർ ഉൾക്കൊള്ളാവുന്ന ഹാൾ, രണ്ട്  സ്റ്റോറേജ് റൂമുകൾ, സോളാർ സംവിധാനം എന്നിവ ഉൾക്കൊള്ളുന്നതാണ് ബ്രാഞ്ച് സമുച്ചയം.പ്രൊഫസർ കെ.യു അരുണൻ എം.എൽ.എ അധ്യക്ഷനാവും.ലോക്കർ സംവിധാനം സഹകരണ ജോയിൻറ് രജിസ്ട്രാർ രാജൻ വർഗ്ഗീസ്  ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ  മനോജ് കുമാർ ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരിത സുരേഷ് ,ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപള്ളി ,വാർഡ് അംഗം എം.കെ കോരകുട്ടി ,സഹകരണ ജോയിൻറ് രജിസ്ട്രാർ എം സി അജിത് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും .പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതവും വൈസ് പ്രസിഡൻറ് കെ.സി ഗംഗാധരൻ നന്ദിയും പറയും. സെക്രട്ടറി  സപ്‌ന .സി.എസ്   പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

Advertisement