പ്രൊഫ. ആർ. ബിന്ദുവിന്റെ നാലാം ദിന പര്യടനം സന്ദർശനം നടത്തി

75

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ നാലാം ദിന പര്യടനം പഴയ പൊറത്തിശ്ശേരി പഞ്ചായത്ത്‌, കാറളം പഞ്ചായത്ത്‌, കാട്ടൂർ പഞ്ചായത്ത്‌ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. രാവിലെ തളിയക്കോണം എസ്. എൻ. ഡി. പി പരിസരത്ത് നിന്നും ആരംഭിച്ച പര്യടനം 36 കേന്ദ്രങ്ങളിൽ ഊഷ്മളമായ സ്വീകരണങ്ങൾ ഏറ്റു വാങ്ങി കാട്ടൂർ ബസാറിൽ അവസാനിച്ചു. ജാഥ കേന്ദ്രങ്ങളിൽ പടക്കം പൊട്ടിച്ചും, പൂമാലകൾ അണിയിച്ചും, കാണിക്കൊന്നകൾ നൽകിയും ആവേശോജ്വലമായ സ്വീകരണങ്ങളാണ് ലഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളിലും പര്യടനം പോകുന്ന വഴിയിലും നിരവധിയാളുകൾ അഭിവാദ്യം അർപ്പിച്ചു. പര്യടനത്തിനു സ്ഥാനാർത്ഥിയോടൊപ്പം ഉല്ലാസ് കളക്കാട്ട്, പി. മണി, കെ. സി. പ്രേമരാജൻ, കെ. പി. ദിവാകരൻ മാസ്റ്റർ, ടി. കെ. വർഗീസ്സ് മാസ്റ്റർ, കെ. കെ. ബാബു, പി. എസ്. വിശ്വംഭരൻ, പി. ആർ. രാജൻ, മനുമോഹൻ, ഷൈലജ ബാലൻ, കെ. എം. കൃഷ്ണകുമാർ, എ. വി. അജയൻ, ബൈജു. കെ. എസ്, കെ. കെ. ഷൈജു, സീമ പ്രേംരാജ്, ഷീല അജയ്ഘോഷ്, മോഹനൻ വലിയാട്ടിൽ, എൻ. ബി. പവിത്രൻ, മനോജ്‌ വലിയപറമ്പിൽ, എ. ജെ. ബേബി, ഷീജ പവിത്രൻ, ടി. വി. വിജീഷ്, സി. സി. സന്ദീപ് തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ വി. എ. മനോജ്‌ കുമാർ, ടി. ജി. ശങ്കരനാരായണൻ, എൻ. കെ. ഉദയപ്രകാശ്, സി. ഡി. സിജിത്ത്, കെ സി. ബിജു, റഷീദ് കാറളം എന്നിവർ സംസാരിച്ചു.

Advertisement