വ്യാജപ്രചരണം : സൈബര്‍ സെല്ലില്‍ പരാതി നല്‍കി ഇന്നസെന്റ്

192

ഇരിങ്ങാലക്കുട : ഫെയ്‌സ് ബുക്കില്‍ മറ്റും വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ സിനിമ താരവും മുന്‍ എം.പിയുമായ ടി.വി ഇന്നസെന്റ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തൃശ്ശൂര്‍ റൂറല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് ഇന്നസെന്റ് പരാതി നല്‍കിയത്. സംസ്ഥാന നിയമസഭതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും എല്‍.ഡി.എഫിന്റെ പല പൊതു പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.ഡി.എഫിനെ പിന്‍തുണക്കുന്നു എന്ന തരത്തില്‍ തെറ്റായ പ്രചരണം നടത്തുകയും ഇതിന്റെ ഭാഗമായി ഒട്ടേറെ വ്യാജ പോസ്റ്ററുകളും പ്രസ്തവാനകളും തയ്യാറാക്കി ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ് ,ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ വേദികളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തന്റെ ഫെയ്‌സ്ബുക്കില്‍ മറുപടി നല്‍കിരുന്നു.എന്നാല്‍ തുടര്‍ന്നും വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു.

Advertisement