ഇരിങ്ങാലക്കുട :കനത്ത വെയിലിലും തളരാതെ ഇരിങ്ങാലക്കുട എൽ. ഡി. എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ പര്യടന ജാഥ മുന്നേറുന്നു.വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല വരവേൽപ്പ്.രണ്ടാം ദിന പര്യടനം രാവിലെ 8 മണിക്ക് ആളൂർ ഗ്രാമ പഞ്ചായത്തിലെ വല്ലക്കുന്ന് സെന്ററിൽ നിന്നും ആരംഭിച്ചു, പഞ്ചായത്തിലെ 32 കേന്ദ്രത്തിലാണ് ജാഥ പര്യടനം നടത്തിയത്. വൈകിട്ടു 8 മണിക്ക് തിരുത്തിപറമ്പിൽ ജാഥ പര്യടനം പൂർത്തിയാക്കി. സ്ത്രീകളും, കുട്ടികളും, വൃദ്ധരായവരും, യുവാക്കളുമുൾപ്പെടെ നൂറുകണക്കിനാളുകൾ ബൊക്കെകൾ, മാലകൾ, കണിക്കൊന്നകൾ ഉൾപ്പെടെ നൽകി സ്ഥാനാർത്ഥിയെ സ്വീകരിച്ചു. മാനാട്ട്കുന്നിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയ സ്ഥാനാർത്ഥി മാഹിന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അഭിവാദ്യം ചെയ്തു. ജാഥ ആളൂർ സെന്ററിൽ എത്തിയപ്പോൾ കരകൗശല വിദഗ്ധനായ ബെന്നി പേരാമ്പ്രത്ത് അരിവാൾ ചുറ്റിക നക്ഷത്രം അലേഖനം ചെയ്ത ശില്പം നൽകിയും, ചിത്രകാരനായ അനിൽ മേപ്പുള്ളി താൻ വരച്ച ബിന്ദു ടീച്ചറുടെ ചിത്രം നൽകിയുമാണ് സ്വീകരണം നൽകിയത്. പര്യടനത്തിന് സ്ഥാനാർത്ഥിയോടൊപ്പം എം. എസ്. മൊയ്‌തീൻ, എം. ബി ലത്തീഫ്, കെ. ആർ ജോജോ, യു. കെ. പ്രഭാകരൻ, സന്ധ്യ നൈസൺ, ഐ. എൻ. ബാബു, എം. സി. ഷാജു. കെ. എം മുജീബ്. ടി. സി അർജുനൻ, എം. സി. ചാക്കോ, രതി സുരേഷ് എന്നിവർ കൂടെയുണ്ടായിരുന്നു. ജാഥ കേന്ദ്രത്തിൽ വി. എ. മനോജ്‌കുമാർ, എൻ. കെ ഉദയപ്രകാശ്, ടി. എസ്. സജീവൻ മാസ്റ്റർ, കെ. സി. ബിജു, ലളിത ബാലൻ ടി. ജി. ശങ്കരനാരായണൻ, കെ കെ. ബാബു, ടി. കെ. വർഗീസ്സ് മാസ്റ്റർ, കെ. കെ. ശിവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
എൽ ഡി എഫ് സ്ഥാനാർഥി ഡോ.ആർ. ബിന്ദുവിന്റെ സ്ഥാനാർഥി പര്യടനം രണ്ടാം ദിവസം പിന്നിട്ടു
Advertisement