ബിന്ദു ടീച്ചർ ഞങ്ങടെ ചങ്കാണേ.. പ്രചരണ ഗാന സിഡി പ്രകാശനം ചെയ്തു

204

ഇരിങ്ങാലക്കുട: നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാന സിഡി , പുരോഗമന കലാസാഹിത സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രശസ്ത കഥാകൃത്തുമായ അശോകൻ ചരുവിൽ പ്രകാശനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപിള്ളി ഏറ്റുവാങ്ങി. ആനന്ദപുരം ഉദിമാനം കലാകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം ഷീജ ശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എ.എസ്. സുനിൽകുമാർ, നിജി വത്സൻ , ഉദിമാനം കെ.എൻ.എ. കുട്ടി എന്നിവർ സംസാരിച്ചു. പുകസ മേഖല സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതവും പു.ക.സ ജില്ല കമ്മിറ്റിയംഗം കെ.എച്ച്.ഷെറിൻ അഹമ്മദ് നന്ദിയും പറഞ്ഞു.പ്രചരണ ഗാനത്തിന്റെ രചന ഖാദർ പട്ടേപ്പാടവും ഈണം കെ.എൻ.എ. കുട്ടിയും നിർവഹിച്ചിരിക്കുന്നു. ആലാപനം: സമയ നഗർ സനോജും സംഘവും.

Advertisement