പ്രൊഫ. ആർ ബിന്ദു പൊറത്തിശ്ശേരി കരുവന്നൂർ മേഖലകളിൽ സന്ദർശനം നടത്തി

49

ഇരിങ്ങാലക്കുട:ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ ബിന്ദു പൊറത്തിശ്ശേരി , കരുവന്നൂർ മേഖലകളിൽ സന്ദർശനം നടത്തി. രാവിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി. കെ. ചാത്തൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് സന്ദർശനം ആരംഭിച്ചത്. തുടർന്ന് ചാത്തൻ മാസ്റ്ററുടെ കുടുംബത്തെ കണ്ടതിനു ശേഷം കുഴിക്കാട്ടുകോണം , മാടായിക്കോണം ഓട്ട് കമ്പനി ,ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം , കെ. എൽ. എഫ്. ഓയിൽ മില്ല് , ഉണ്ണികൃഷ്ണൻ കിഴുത്താനി , കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് , ഷോണോസ്റ്റാട്ട് പള്ളി , വാതിൽമാടം കോളനി , സുഭാഷ് നഗർ കോളനി , നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണ തൊഴിലാളികൾ , കരുവന്നൂർ ബംഗ്ലാവ് പരിസരം , മൂർക്കനാട് പള്ളി , കരുവന്നൂർ പള്ളി – മാപ്രാണം പള്ളി , തേലപ്പിള്ളി സെന്റർ എന്നിവിടങ്ങളിൽ സന്ദർശിച്ചു.സന്ദർശനത്തിൽ സ്ഥാനാർത്ഥിയോടൊപ്പം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി എം. ബി. രാജു മാസ്റ്റർ, കരുവന്നൂർ ലോക്കൽ സെക്രട്ടറി വിശ്വംഭരൻ ആർ. എൽ. ശ്രീലാൽ,രാജൻ പുല്ലരിക്കൽ, അഡ്വ. പി. സി. മുരളീധരൻ, കെ. ജെ. ജോൺസൺ, കെ. കെ ദാസൻ, ആർ. എൽ. ജീവൻലാൽ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു

Advertisement