കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ

477

കാട്ടൂർ:നന്ദനത്ത് പറമ്പിൽ ഹരീഷിന്റെ ഭാര്യയായ ലക്ഷ്മി 43 നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് പേർ പിടിയിൽ. പുല്ലഴി നങ്ങേലിൽ വീട്ടിൽ രവീന്ദ്രൻ മകൻ ശരത് 36 ,കരാഞ്ചിറ ചെമ്പാപുള്ളി വീട്ടിൽ ദാസൻ മകൻ നിഖിൽ 35 എന്നിവരാണ് പിടിയിലായത് . മരിച്ച ലക്ഷ്മിയുടെ ഭർത്താവുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം. ഗുണ്ടാനേതാവ് ദർശൻ ഉൾപ്പെടുന്ന നാലു പേരാണ് കേസിലെ പ്രതികൾ .കൊല്ലപ്പെട്ട നന്ദനത്ത് പറമ്പിൽ ഹരീഷിനെ ഭാര്യ ലക്ഷ്മി 43 വയസ്സ് എൻറെ മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം കാട്ടുകടവ് കോളനിയിൽ ഉണ്ടായ സംഭവങ്ങളുടെ തുടർച്ചയായാണ് വീട്ടമ്മയെ പ്രതികൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത് .കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഹരീഷിനെതിരെ പ്രദേശത്തുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി 10 :30 വീട്ടിലെത്തിയ സംഘം ലക്ഷ്മിക്ക് നേരെ പടക്കം എറിയുകയാണുണ്ടായത് പേടിച്ചോടിയ ലക്ഷ്മിയുടെ പിന്നാലെ എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .ഭർത്താവ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. റൂറൽ എസ് പി പൂങ്കുഴലി സംഭവസ്ഥലത്തെത്തിയിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷിൻറെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാട്ടൂർ ഇൻസ്പെക്ടർ അനീഷ് കുമാർ എസ് ഐ രാജേഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

Advertisement