മനുഷ്യനെ ഒന്നായി കാണാനുള്ള അവസരങ്ങളാണ് കലാമത്സരങ്ങളെന്ന് അഡ്വ ടി.ജെ തോമസ്

280

ഇരിങ്ങാലക്കുട : മനുഷ്യനെ ഒന്നായി കാണാനുള്ള അവസരങ്ങളാണ്കലാമത്സരങ്ങളെന്ന് അഡ്വ ടി.ജെ തോമസ് പറഞ്ഞു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി റീജിയന്‍ 3യുടെ തരംഗ് കള്‍ച്ചറല്‍ ഫെസ്റ്റ്
പെരിഞ്ഞനം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ അഡ്വ. ടി.ജെ തോമസ്. ഇത്തരത്തിലുളള കലാമത്സരങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്കോ കാണികള്‍ക്കോ പ്രത്യേക ജാതി-മത വ്യത്യാസമില്ലാതെ ആസ്വദിക്കാനും കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റീജിയന്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടന്‍ അധ്യക്ഷത വഹിച്ചു. സോണ്‍ ചെയര്‍മാന്‍മാരായ ഷാജന്‍ ചക്കാലക്കല്‍, പ്രേംജോ പാലത്തിങ്കല്‍, ഏരിയ ചെയര്‍പേഴ്‌സണ്‍ ജ്യോതി കിഷോര്‍, പെരിഞ്ഞനം ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി.കെ കബീര്‍, സെക്രട്ടറി വേണു ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Advertisement