പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ഏഴ് പേര്‍ പോലീസ് പിടിയിലായി

109

ആളൂർ : പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെ ഒട്ടേറെ പേര്‍ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഏഴ് പേര്‍ പോലീസ് പിടിയിലായി. ഇരുപതിലധികം ആളുകളുടെ പേരിലാണ് കേസ്. കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വി.ആര്‍.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍ അരുണ്‍(29 വയസ്സ്), കൊളങ്ങര വീട്ടില്‍ വിഷ്ണു (20 വയസ്സ്), ഐനിക്കാടന്‍ വീട്ടില്‍ അനീഷ്(30 വയസ്സ്), വെള്ളാഞ്ചിറ പാറപറമ്പില്‍ മിഥുന്‍(30 വയസ്സ്), ആളൂര്‍ സ്വദേശികളായ അരിക്കാട്ട് വീട്ടില്‍ ഡെല്‍വിന്‍(26 വയസ്സ്), നെടിയകാലായി ജോബന്‍ (38 വയസ്സ്) മനക്കുളങ്ങര പറമ്പില്‍ നസീര്‍(52 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ എസ്.പി. ജി.പൂങ്കുഴലി ഐപിഎസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആര്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രേത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് വീട്ടിലും പലയിടങ്ങളിലുമായി പീഢനം നടത്തിയിട്ടുള്ളതായി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏഴ് പേര്‍ പിടിയിലായത്. ഒന്നാം പ്രതിയായ അരുണ്‍ ചാലക്കുടി സ്റ്റേഷനില്‍ രണ്ടു അടി പിടി കേസ്സിലും കൊടകര സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസ്സിലും പ്രതിയാണ്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് സൂചന.ആളൂര്‍ ഇന്‍സ്‌പെക്ടര്‍ എം.ബി. സിബിന്‍, അഡീ.എസ്.ഐ. മാരായ ടി.എന്‍. പ്രദീപന്‍, കെ.എം.സൈമണ്‍ എം.സി.രവി, കെ.കെ.രഘു, ഇ.ആര്‍.സിജുമോന്‍, പി.ജെ.ഫ്രാന്‍സിസ്, വനിത എസ്.ഐ. സന്ധ്യ ദേവി, എ.എസ്.ഐ.മാരായകെ.ടി. ജോഷി, രാവുണ്ണി, പി.ജയകൃഷ്ണന്‍, സന്തോഷ്, സീനിയര്‍ സി.പി.ഒ മാരായ സൂരജ് വി.ദേവ്,സനീഷ് ബാബു, കെ.എസ്. ഉമേഷ്, ഇഎസ്. ജീവന്‍, വിനോദ്,സുനില്‍, സുനില്‍കുമാര്‍ അരുണ്‍, ശ്യാം, മുരളി, സുരേഷ്, എം.വി. മാനുവല്‍ വനിതാ പോലീസുകാരായ സീമ ജയന്‍,ധനലക്ഷ്മി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisement