വണ്ടി തള്ളിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു

77

കാറളം:പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിനെതിരെ കേരള മഹിളസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി വണ്ടി തള്ളിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു.കേന്ദ്രഗവണ്മെന്റിന്റെ കൊള്ളക്കെതിരെ കാറളം ആലുംപറമ്പിൽ നിന്ന് കാറളം സെന്ററിലേക്ക് ഇരുചക്ര വാഹനങ്ങൾ തള്ളി പ്രകടനം നടത്തി. അതിന് ശേഷം നടന്ന പ്രതിഷേധ ധർണ്ണ സിപിഐ മണ്ഡലം അസി.സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. കേരള മഹിളാ സംഘം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രിയ സുനിൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് രമ രാജൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ, പാർട്ടി മണ്ഡലം കമ്മിറ്റി അംഗം ഷംല അസീസ്, ബിന്ദു പ്രദീപ്, ഷീജ സന്തോഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Advertisement