മുരിയാട് :പഞ്ചായത്ത് ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചു. ജനകീയ സന്നദ്ധ സേന പ്രവർത്തകരുടെ സഹകരണത്തോട് കൂടി റോഡ് ശുചീകരണത്തിന് മുരിയാട് പഞ്ചായത്തിൽ തുടക്കമായി. സന്നദ്ധ സേവനം നടത്താൻ താല്പര്യമുള്ള സാമൂഹ്യ സേവന സന്നദ്ധരായിട്ടുള്ള വ്യക്തികളെ കൂട്ടിച്ചേർത്തുകൊണ്ട് പഞ്ചായത്ത് രൂപീകരിച്ചു കൊണ്ടിരിക്കുന്ന ക്ലീൻ ആർമിയുടെ നേതൃത്വത്തിലാണ് വിവിധ വാർഡുകളിൽ ശുചീകരണ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ക്ലീൻ ആർമിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തുറവങ്കാട് പതിമൂന്നാം വാർഡിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ് അധ്യക്ഷത വഹിച്ചു. 13,10 വാർഡുകളിൽ ആണ് ആദ്യഘട്ടത്തിൽ ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. തുറവങ്കാട് നടന്ന ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ യു വിജയൻ, പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, മനീഷ മനീഷ്, മണി സജയൻ, തോമസ് തൊകലത്ത്, സേവിയർ ആളൂക്കാരൻ തുടങ്ങിയവർ പങ്കെടുത്തു
ഏകദേശം 13,10വാർഡുകളിയായി എഴുപതിൽ പരം സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രക്രിയയിൽ പങ്കാളികളായി.
മുരിയാട് പഞ്ചായത്ത് ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചു
Advertisement