ബംഗാളികളായ വന്‍ മോഷണ സംഘം പിടിയില്‍

108

ഇരിങ്ങാലക്കുട :- പകല്‍ മുഴുവന്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ചു നടക്കുകയാണ് ഇവരുടെ പതിവ് . ആക്രികള്‍ ശേഖരി ക്കുന്നതിനിടയില്‍ കാണുന്ന അമ്പലങ്ങളും പള്ളികളും ആള്‍ താമസമില്ലാത്ത വീടുകളും നോക്കി വച്ച ശേഷം രാത്രി അവിടങ്ങളില്‍ കയറി മോഷണം നടത്തുന്നതാണ് ഇവരുടെ പതിവ് രീതി. ജനുവരി 28-ാം തിയ്യതി ഇരിങ്ങാലക്കുട കണ്ഡേശ്വരം ക്ഷേത്രത്തില്‍ കയറി കവര്‍ച്ച നടത്തുകയായിരുന്നു . തൃശ്ശൂര്‍ റൂറല്‍ എസ്.പി. ആര്‍ വിശ്വനാഥിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്സ് .പി രാജേഷ് . പി.ആറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു . കണ്ഡേശ്വരം ക്ഷേത്രത്തിലെയും സമീപപ്രദേശങ്ങളിലെയും സി.സി. ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയതില്‍ മോഷണം നടത്തിയവരുടെ ഏകദേശ രൂപരേഖ ലഭിക്കുകയും വിശദമായ അന്വേഷണത്തില്‍ മോഷണം നടത്തിയ ബംഗാളി ആക്രിസംഘത്തെ ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമും എസ്സ്.ഐ. അനൂപ്.പി.ജിയും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ബംഗാളി സ്വദേശികളായ മുഹമ്മദ് സോനു 24 വയസ്സ് അനാമുല്‍ ഇസ്ലാം 21 വയസ്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും വിവിധ ഇടങ്ങളില്‍ ഇവര്‍ മോഷണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസിന് അറിയാന്‍ കഴിഞ്ഞു . ബംഗാളി ആക്രിമോഷണ സംഘത്തെ പിടികൂടാന്‍ സാധിച്ചതില്‍ നിന്നും ജില്ലയിലെ ഒരു വലിയ മോഷണ പരമ്പര തന്നെ ഒഴിവാക്കാന്‍ സാധിച്ചെന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി. രാജേഷ് പി.ആര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തില്‍ അഡീഷ്ണല്‍ എസ്സ്.ഐ. ഡെന്നി , എ എസ്സ്. ഐ. സലിം , സി.പി. ഒമാരായ വൈശാഖ് മംഗലന്‍ , നിധിന്‍ , ഫൈസല്‍ , സുധീഷ് , ഷൗക്കര്‍ എന്നിവരാണ് ഉണ്ടായിരുന്നത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Advertisement