കെ.പി.എം.എസ് നേതൃത്വ സംഗമം.

49

വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ യൂണിയൻ നേതൃത്വ സംഗമം യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളിയുടെ അദ്ധ്യക്ഷതയിൽ വെളളാങ്ങല്ലൂർ ക്ഷീര വികസന ഹാളിൽ നടന്നു. യോഗം സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ ഉൽഘാടനം ചെയ്തു.പഞ്ചമി ജില്ലാ കോഡിനേറ്റർ ബാബു തൈവളപ്പിൽ, യൂത്ത് മൂവ്മെൻറ് യൂണിയൻ ഖജാൻജി പ്രേംജിത്ത് പൂവത്തുംകടവിൽ, കെ.പി.എം.എഫ് യൂണിയൻ സെക്രട്ടറി ആശ ശ്രീനിവാസൻ, സുനിത രാജു, തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖാ വാർഷികങ്ങൾ പൂർത്തീകരിച്ച് മഹാസഭയുടെ സുവർണ ജൂബിലി യൂണിയൻ സമ്മേളനം ചരിത്ര സമ്മേളനമാക്കി മാറ്റി തീർക്കുവാൻ ഓരോ കുടുംബങ്ങളോടും നേതൃത്വ യോഗം ആവശ്യപ്പെട്ടു. എൻ.വി. ഹരിദാസ് സ്വാഗതവും, പ്രേംജിത്ത് പുവത്തുംകടവിൽ നന്ദിയും പറഞ്ഞു.

Advertisement