ഇരിങ്ങാലക്കുട മോഡൽ ബോയ്സ് സ്കൂളിൽ ബിരിയാണി ചാലൻഞ്ച് നടത്തി

122

ഇരിങ്ങാലക്കുട: പാവപ്പെട്ട വിദ്യാർത്ഥിക്ക് വീട് വെച്ച് നൽകാനുള്ള ധന ശേഖരണാർത്ഥം ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ബിരിയാണി ചാലൻഞ്ച് നടത്തി. പൂർവ്വ വിദ്യാർത്ഥി ഫെഡറേഷൻ, സ്കൂൾ വികസന സമിതി, സ്കൂൾ എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു.പി ടി എ പ്രസിഡന്റ്‌ ടി എ നൗഷാദ്, വൈസ് പ്രസിഡന്റ്‌ റെജിസെബാസ്ററ്യൻ, ഓ എസ് എ പ്രസിഡന്റ്‌ റിട്ടയേർഡ് പ്രൊഫ. ജോസ് തെക്കേത്തല, സെക്രട്ടറി സി പി ഉണ്ണികൃഷ്ണൻ, സണ്ണി എന്നിവർ നേതൃത്വം നൽകി.

Advertisement