കണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്ത നിലയിൽ

91

കൊരുമ്പിശ്ശേരി: കണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്ത നിലയിൽ പുലർച്ചെ എത്തിയ കീഴ്ശാന്തി മുരളിയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വിലപിടിപ്പുള്ള ഉരുളികളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഭണ്ഡാരങ്ങളുടെ പൂട്ടുകൾ പൊളിച്ചിട്ട് ഉണ്ടെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്രം ഭരണസമിതി അംഗങ്ങൾ അറിയിച്ചു . വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement