മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി.

45


ഇരിങ്ങാലക്കുട : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി അജി ദേശീയപതാക ഉയര്‍ത്തികയും റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്‌തു . സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗങ്ങളായ രവി കെ ആര്‍, ഗംഗാധരന്‍ എം.വി, ജിനി എ. എസ് ഓഫീസ് സൂപ്രണ്ട് ഓമന കെ.എല്‍, വിജയാംബിക കെ.എന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ കമ്മിറ്റി അംഗം ജോസഫ് ചാക്കോ നന്ദി പറഞ്ഞു.

Advertisement