അഭിമാനത്തോടെ ഇരിങ്ങാലക്കുട കേരളത്തിന്റെ സാമൂഹ്യ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായി നടൻ ടോവിനോ തോമസ് പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി

72

അഭിമാനത്തോടെ ഇരിങ്ങാലക്കുട കേരളത്തിന്റെ സാമൂഹ്യ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായി നടൻ ടോവിനോ തോമസ് പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി. സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ചലച്ചിത്ര താരം ടോവിനോ തോമസിനെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. സഹജീവികളുടെ നന്മയെയും സുരക്ഷയെയും കരുതി മുന്നോട്ടുവരുന്ന മനുഷ്യര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഒരുക്കുവാനാണ് സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയപരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയില്‍ നിലവില്‍ 3.6 ലക്ഷം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഘട്ട പ്രീ മണ്‍സൂണ്‍ പരിശീലനം ഓണ്‍ലൈനായി നടക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനും ചിട്ടയായ പരിശീലനം താഴെ തട്ടില്‍ വരെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്.

Advertisement