ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ . മനോജിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ചാലക്കുടി താലൂക്ക് മുപ്ലിയം വില്ലേജിൽ പിടിക്കപറമ്പ് ദേശത്ത് പൂട്ടി കിടക്കുന്ന വീട്ടിലാണ് ഈ വ്യാജ സാനിറ്റൈസർ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.85 ലിറ്റർ സാനിറ്റൈസറും 12 ലിറ്റർ സ്പിരിറ്റും ,നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു.സാനിറ്റൈസർ കൈയിലെടുത്ത് പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ അനുഭവപെട്ടു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കാൻ പോന്ന വ്യാജ സാനിറ്റൈസ ർ പരിശോധനയ്ക്കായി കാക്കനാട് കെമിക്കൽ ലാബിലേക്ക് അയച്ചു.പ്രിവൻ്റീവ് ഓഫീസർ വിന്നി സിമേതി നേതൃത്വം കൊടുത്ത റെയ്ഡിൽ CEO മാരായ ജോസഫ്.E. M. ബെന്നി WCE0 രജിത. P. S എന്നിവർ പങ്കെടുത്തു.
Advertisement