അന്തിക്കാട്: 20-09-2020 തിയതി രാത്രിയിൽ ചാഴൂർ പാറകുളത്തുള്ള പ്രവീഷ് (32) ആലപ്പാട്ടുള്ള ജയദാസ് (28) എന്നീ യുവാക്കളെയാണ് കാറിൽ തട്ടികൊണ്ട് പോയി മർദ്ധിച്ചവശരാക്കി കായ്കുരു രാഗേഷും സംഘവും വഴിയരികിൽ തള്ളി എന്നതാണ് കേസ് . തുടർന്ന് ഒളിവിൽ പോയ പ്രതികളിൽ മൂന്ന് പേരായ സിയാദ്, സലേഷ്, പ്രത്യുഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയും റിമാഡിൽ ആക്കുകയും ചെയ്തിരുന്നു. തട്ടി കൊണ്ട് പോകൽ, റോബറി, തുടങ്ങി 52 ക്രമിനൽ കേസുകളിൽ നിരവധി സ്റ്റേഷനുകളിൽ പ്രതിയായ കായകുരു രാഗേഷിനെ അറസ്റ്റ് ചെയ്യാൻ വേണ്ടി പല സ്ഥലങ്ങളിൽ വച്ച് ശ്രമങ്ങൾ നടന്നെങ്കിലും പ്രതി തന്ത്രപരമായി രക്ഷപെടുകയായിരുന്നു. തുടർന്ന് തൃശൂർ ജില്ലാ പോലീസ് മേധാവി ആർ .വിശ്വനാഥ് IPS ന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലകുട ഡി.വൈ.എസ്.പി സി.ആർ രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പലയിടങ്ങളിലും അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ കായ്കുരു രാഗേഷ് കൊടൈകനാലിൽ ഉണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിൽ കൊടൈകനാൽ പരിസരത്ത് അന്വേഷണം നടത്തി വരെ വെയാണ് പ്രതിയെ കൊടൈകനാലിൽ വച്ച് കസ്റ്റഡിയിൽ എടുക്കുന്നത്. എസ്.ഐ മാരായ കെ .എസ് സുശാന്ത് , വി.എൻ മണികണ്ഠൻ,എം.പി മുഹമ്മദ് റാഫി, എ.എസ് .ഐ മാരായ എം .സുമൽ , കെ.എം മുഹമ്മദ് അഷറഫ്, പി . ജയകൃഷ്ണൻ , CA ജോബ് .CPO മാരായ P V വികാസ് ,BK ശ്രീജിത്ത്, KB ഷറഫുദ്ദീൻ, അനൂപ് ലാലൻ,MV മാനുവൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.