കാരായ്മ ജീവനക്കാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു വാരിയർ സമാജം

71

ഇരിങ്ങാലക്കുട : കാരായ്മ കഴക ജീവനക്കാരോടുള്ള ദേവസ്വം ബോർഡുകളുടെ സമീപനങ്ങളിൽ വാരിയർ സമാജം തൃശൂർ ജില്ല കമ്മറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. അസുഖമായും മറ്റും ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസരങ്ങളിൽ കുടുംബത്തിലെ മറ്റംഗങ്ങളെ കൊണ്ട് കാരായ്മ പ്രവർത്തികൾ ചെയ്യാൻ അനുവദിക്കാത്തതു് ഏറെ പ്രതിഷേധകരമാണ്. ഇത്തരം അവഗണനകൾക്കെതിരെ കോടതിയെ സമീപിക്കുന്നതിന് സമാജം സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡണ്ട് പി.വി. ധരണീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. ചന്ദ്രൻ, ജില്ല സെക്രട്ടറി എ.സി. സുരേഷ് , വി.വി.ഗിരീശൻ , സി.വി.ഗംഗാധരൻ, ഇ. രാജേഷ്, സുശീല വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.

Advertisement