സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതുക്കി പണിയുന്നു

273
Advertisement

ഇരിങ്ങാലക്കുട :സേവാഭാരതിയുടെ ശ്രീ സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതുക്കി പണിയുന്നതിന് സമിതി രൂപീകരിക്കുന്നു .അശരണരായ പുരുഷന്മാരെ സംരക്ഷിക്കുന്നതിന് വട്ടപ്പറമ്പിൽ രാമൻ മേനോൻ കുടുംബ ട്രസ്റ്റ് സേവാഭാരതിയെ ഏല്പിച്ച സംഗമേശ്വര വാനപ്രസ്ഥാശ്രമം 7350 സ്ക്വയർ ഫീറ്റിൽ 16 മുറികളായി ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കുന്നു .പൊതുജനങ്ങളിൽ നിന്ന് സ്പോൺസർഷിപ്പോടെ നിർമ്മാണം പൂർത്തീകരിക്കാൻ ആണ് സേവാഭാരതി ലക്ഷ്യമിടുന്നത് .