വേളൂക്കര : പഞ്ചായത്തിലെ വാർഡ് 11 ഇൽ മത്സരിച്ച പൗരാവലിയുടെ പ്രവർത്തകർ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന തോരണങ്ങൾ, കൊടികൾ, ബോർഡുകൾ, എന്നിവ ഇലക്ഷൻ കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ നീക്കം ചെയ്യുമെന്നും പരിസരം ശുചിയാക്കുന്നതിനുള്ള ശ്രമദാനം നടത്തുമെന്ന് സോഷ്യൽ മീഡിയ വഴി പറഞ്ഞിരുന്നു അതിൻപ്രകാരം ഇലക്ഷൻ കഴിഞ്ഞ സമയം മുതൽ തന്നെ വാർഡ് പ്രചരണപരിസരങ്ങൾ വൃത്തിയാക്കുന്നതിനു പൗരാവലിയുടെ പ്രവർത്തകർക്ക് കഴിഞ്ഞു ചുവരെഴുത്തുക്കൾ എല്ലാം തന്നെ ഇന്നലെ രാത്രിയോടെ വെള്ളപൂശി വൃത്തിയാക്കി.. ഇലക്ഷൻ ബൂത്തിന്റെ പലയിടങ്ങളിലായി ഉണ്ടായിരുന്ന ഖര പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്ത്രീകളും കുട്ടികളും യുവാക്കളും അടങ്ങുന്ന ചെറു സംഘങ്ങളായി തിരിഞ്ഞു ശേഖരിച്ചു സംസ്കരിച്ചു, ഇത്തരത്തിൽ നാടിനു മാതൃകയാകുന്ന പ്രവർത്തങ്ങളിലൂടെ വേളൂക്കരയുടെ മനസ്സിൽ ഇടം നേടുകയാണ് പൗരാവലിയും അവരുടെ പ്രവർത്തകരും, 5 വർഷം കഴിഞ്ഞു വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ 18 വാർഡുകളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നതിനുള്ള പരിശീലനം കൂടിയാണ് ഇതെന്ന് പൗരാവലിയുടെ പ്രവർത്തകർ പറഞ്ഞു
പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യത് പൗരാവലി
Advertisement