Friday, May 8, 2026
24.9 C
Irinjālakuda

ക്രൈസ്റ്റിൽ അന്താരാഷ്ട്ര ഭൗമശാസ്ത്ര സെമിനാർ സമാപിച്ചു.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ജിയോളജി & എൻവയോൺമെന്റൽ സയൻസ് വിഭാഗം, ബ്രിട്ടനിലെ എക്‌സെറ്റർ, ദക്ഷിണാഫ്രിക്കയിലെ സുളു ലാൻഡ് എന്നീ സർവ്വകലാശാലകളുമായി ചേർന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെ അന്താരാഷ്ട്ര ജിയോ സയൻസ് കൊളോക്യം സംഘടിപ്പിച്ചു. നവംബർ 10 മുതൽ 13, നവംബർ 27, ഡിസംബർ 1,2 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി നടത്തിയ പരിപാടിയിൽ പതിനാല്‌ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ ശാസ്ത്രജ്ഞർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും, ഇരുപത്തൊൻപത് അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ഇരുനൂറിലധികം പേർ പങ്കെടുക്കുകയും ചെയ്തു.വിവിധങ്ങളായ ഗവേഷണരംഗങ്ങളിൽ അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ നിരവധി ശാസ്ത്രജ്ഞർ ആനുകാലികപ്രസക്തിയുള്ള വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്തു. ഡോ. ആൻജലോ ഗലഗോ സാല, ഡോ. സജിൻകുമാർ, ഡോ. ലിന്റോ ആലപ്പാട്ട്, പ്രൊഫ. വെട്രി മുരുകൻ എന്നിവർ മൂന്ന് ഘട്ടങ്ങളെ പരിചയപ്പെടുത്തി.കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം- സ്വീകരിക്കേണ്ടുന്ന മുൻകരുതലുകൾ, തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, പ്രകൃതിയുടെ പരിസ്ഥിതി വ്യവസ്ഥയെ അതിന്റെ പച്ചപ്പോടെ നിലനിർത്തുന്നതിന്റെ പ്രാധാന്യം എന്നിവയെപ്പറ്റിയും ഐക്യരാഷ്ട്ര സംഘടന പ്രതിനിധി ഡോ. കരേൻ സെഡ്‌മെയർ പ്രതിപാദിച്ചു.പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഡോ. ലിന്റോ ആലപ്പാട്ട് സ്വാഗതമാശംസിച്ചു. പ്രൊഫ. ജ്യോതിരഞ്ജൻ എസ്. റേ (Director, National Centre for Earth Science Studies) ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി ( മാനേജർ, ക്രൈസ്റ്റ് കോളേജ്), പ്രൊഫ. നോക്കുതല വിൻഫ്രഡ് കുനുനേ (ഡീൻ, സുളുലാൻഡ് യൂണിവേഴ്സിറ്റി) എന്നിവർ ആശംസകളർപ്പിച്ചു. പ്രൊഫ. വെട്രിമുരുകൻ (സുളുലാൻഡ് യൂണിവേഴ്സിറ്റി) നന്ദി പറഞ്ഞു.

Hot this week

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

Topics

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...
spot_img

Related Articles

Popular Categories

spot_imgspot_img