ആളൂർ :ഇരിങ്ങാലക്കുട എൻഫീൽഡ് ഷോറൂമിലെ ജീവനക്കാരായ ചാലക്കുടി,കോടാലി സ്വദേശികളായ ആളൂക്കാരൻ വീട്ടിൽ ബാബു മകൻ അജിത്തിനും പൈനാടത്ത് വീട്ടിൽ ജേക്കബ് മകൻ ജെറിനുമാണ് കഴിഞ്ഞ ദിവസം പുല്ലൂർ പുളിഞ്ചോട് ജംഗ്‌ഷനിൽ നിന്ന് രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് കളഞ്ഞ് കിട്ടിയത്.രണ്ട് പേരും കൂടി പേഴ്‌സ് ആളൂർ പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു .പുല്ലൂർ ആനുരുളി സ്വദേശി കൊച്ചുകുളം വീട്ടിൽ ബാബു മകൻ വിശ്വവേന്ദ്രയുടെ പേഴ്‌സ് ആണ് ഇവർക്ക് കളഞ്ഞ് കിട്ടിയത്.പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥന് പേഴ്‌സ് തിരികെ നൽകി യുവാക്കൾ മാതൃകയായി .
Advertisement