ആനീസ് വധം: അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം ; തോമസ് ഉണ്ണിയാടൻ

99

ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ കോമ്പാറ അനീസ് വധത്തിന്റെ കുറ്റവാളികളെ ഒരു വർഷമായിട്ടും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം ക്രൈം ബ്രാഞ്ചിനെയോ മറ്റേതെങ്കിലും ഏജൻസിയെയോ ഏൽപ്പിക്കണമെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.എലുവത്തിങ്കൽ കൂനൻ പോൾസന്റെ ഭാര്യ ആനീസ് കൊലചെയ്യപ്പെട്ടിട്ട് ഒരുവർഷം തികഞ്ഞ ഇന്ന് പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ ധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. ആനീസ്സിന്റെ മക്കളായ ധന്യ നിക്സൺ, സീമ ബോബി, സ്മിത ബൈജു, എന്നിവർ ധർണയിൽ പങ്കെടുത്തു.റോക്കി ആളൂക്കാരൻ, മിനി മോഹൻദാസ്, സിജോയ് തോമസ്, ലിന്റോ തോമസ്, പോൾ കുറ്റിക്കാട്ട്, കാർത്തികേയൻ ഐക്കരപ്പറമ്പിൽ, ജോസ് ചെറിയാടൻ എന്നിവർ പ്രസംഗിച്ചു.

Advertisement