Home NEWS കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം അന്വേഷിച്ച ഉദ്യാഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു

കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം അന്വേഷിച്ച ഉദ്യാഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു

കയ്പമംഗലം : പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം അന്വേഷിച്ച ഉദ്യാഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയായിരുന്ന ഫേമസ് വർഗീസ്, സി.ഐ.ജയേഷ് ബാലൻ, എസ്‌.ഐ പി.ജി.അനൂപ്, തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് എസ്.ഐ എം.പി.മുഹമ്മദ് റാഫി, എസ്.ഐ.മാരായ പി.ജെ.ഫ്രാൻസിസ്, എം.സന്തോഷ്, എ.എസ്.ഐമാരായ ജലീൽ മാരാത്ത്, എം.കെ.ഗോപി, സി.എ.ജോബ്, സീനിയർ സി.പി.ഒമാരായ ഷെഫീർ ബാബു, സൂരജ്.വി.ദേവ്, ഇ.എസ്.ജീവൻ, സി.പി.ഒ എം.വി.മാനുവൽ എന്നിവർക്കാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഈ വർഷത്തെ കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.

Exit mobile version