പൊതുമ്പുചിറ നീന്തൽക്കുളം നാടിന് സമർപ്പിച്ചു

182

തൃശൂർ: ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ പുല്ലൂർ പൊതുമ്പുചിറ നീന്തൽക്കുളം നിർമ്മാണം പൂർത്തിയായി. ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ 11 ലക്ഷം രൂപ ഉൾപ്പെടുത്തി വേളൂക്കര പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറയിൽ വിദ്യാർത്ഥികൾക്കും, യുവതി – യുവാക്കൾക്കും, മറ്റുളളവർക്കും നീന്തൽ പരിശീലനത്തിന് സൗകര്യമൊരുക്കിയതിൻ്റേയും ചിറ സൈഡ് പ്രൊട്ടക്ഷൻ്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഉചിത സുരേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രൻ ,അവിട്ടത്തൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എൽ.ജോസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. നീന്തൽ താരങ്ങളായ അക്വാറ്റിക് ക്ലബ്ബ് ഭാരവാഹികളും റെസ്ക്യൂ ടീം അംഗങ്ങളുമായ പി.വി.അഭീഷ് മോൻ ,ടി.യു.ഷാജു എന്നിവർ നീന്തൽ പ്രകടനം നടത്തി.വാർഡ് മെമ്പർ കെ.കെ.വിനയൻ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി.പീറ്റർ നന്ദിയും രേഖപ്പെടുത്തി.

Advertisement