ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ ഡി. വൈ. എസ്. പി ഫേമസ് വർഗീസിന് യാത്രയയപ്പ് നൽകി

118

ഇരിങ്ങാലക്കുട :ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഡി. വൈ. എസ്. പി ഫേമസ് വർഗീസിന് ഇരിങ്ങാലക്കുട ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇരിങ്ങാലക്കുട സി. ഐ എം. ജെ ജിജോയുടെ അധ്യക്ഷതയിൽ ഇരിങ്ങാലക്കുട എം. എൽ. എ പ്രൊഫ.കെ. യു അരുണൻ മാസ്റ്റർ യോഗം ഉദ്ഘാടനം നിർവഹിച്ചു.ജനമൈത്രി സമിതിയുടെ സ്നേഹോപഹാരം സമിതി അംഗങ്ങൾ ഡി. വൈ. എസ്. പി ക്ക് കൈമാറി.തുടർന്ന് ഡി. വൈ. എസ് . പി ഫേമസ് വർഗീസ് മറുപടി പ്രസംഗം നടത്തുകയും സമിതി അംഗങ്ങൾ ആശംസകൾ അർപ്പിക്കുകയും ചെയ്തു. യോഗത്തിന് ജനമൈത്രി സമിതി അംഗം കെ. എൻ സുഭാഷ് സ്വാഗതവും അഡ്വ. കെ. ജി അജയകുമാർ നന്ദിയും പറഞ്ഞു.

Advertisement