ഇരിങ്ങാലക്കുട: കേന്ദ്ര ഗവൺമെൻറിൻറെ മിനിസ്ട്രി ഓഫ് അഫ്‌യേഴ്‌സ് ആൻഡ് സ്പോർട്സിന്റെ  ഖേലോ  ഇന്ത്യ സ്കീമിൽ അത്‌ലറ്റിക്സിലും  വെയ്റ്റ് ലിഫ്റ്റിങ്നും  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ കേന്ദ്ര ഗവൺമെൻറ് തിരഞ്ഞെടുത്തിരിക്കുന്നു. രാജ്യത്ത് സ്പോർട്സിനെ വളർത്തുക, ശക്തിപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക പൊതു പങ്കാളിത്തം കൂട്ടുക അതുവഴി കായികരംഗത്ത് ഉന്നതമായ രീതിയിൽ ശോഭിക്കുക, 2024, 2028 ,2032 എന്നീ വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ  രാജ്യത്തിനുവേണ്ടി മെഡൽ നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ്
  ഖേലോ ഇന്ത്യ  ടാലെന്റ്റ് ഐഡന്റിഫിക്കേഷൻ &ഡെവലപ്പ്മെന്റ്  എന്ന പേരിൽ(KITD) പദ്ധതി തുടങ്ങിയിരിക്കുന്നത്. രാജ്യത്തിനായി മെഡൽ നേടാൻ സാധ്യതയുള്ള കുട്ടികളെ കണ്ടുപിടിച്ച്  തെരഞ്ഞെടുത്ത്  അവരെ ഈ  സെന്ററുകളിലൂടെ  വളർത്തുവാൻ വേണ്ടിയുള്ള പദ്ധതിയാണിത് .വർഷങ്ങളായി കായികരംഗത്ത് ക്രൈസ്റ്റ് കോളേജിലെ സംഭാവനകളെ അംഗീകരിച്ചുകൊണ്ടുതന്നെയാണ്  കേന്ദ്ര ഗവൺമെൻറ് ഈ പദ്ധതിക്ക് ഇരിങ്ങാലക്കുടയുടെ ക്രൈസ്റ്റ് കോളേജിനെ  തിരഞ്ഞെടുത്തിരിക്കുന്നത്. . ഇന്ത്യയിൽ ഏറ്റവുമധികം സ്പോർട്സ് പ്രമോട്ട് ചെയ്യുന്ന കോളേജിനുള്ള 2017 ലെ
 PEFI അവാർഡും, കോളേജ് തലത്തിൽ ബെസ്റ്റ് സ്പോർട്സ് പെർഫോമൻസിനുള്ള  കേരള സംസ്ഥാന സ്പോർട്സ് സ്പോർട്സ് കൗൺസിലിന്റെ  2018 ,2019 ലെ ജി വി രാജ അവാർഡും, തുടർച്ചയായി നാലാം വർഷവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ്  ആഗ്ഗ്രെഗേറ്റ്  ചാമ്പ്യൻഷിപ്പും  നേടിയ ക്രൈസ്റ്റ് കോളേജിന് ഈ നാടിന് കായികരംഗത്ത് ലഭിച്ച അംഗീകാരവും കൂടിയാണ് ഖേലോ  ഇന്ത്യ  പദ്ധതി.
 
                                    

