വട്ടപ്പേര് വിളിച്ചതിന് യുവാവിന്റെ കൈ തല്ലി ഒടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

865

അന്തിക്കാട്:വട്ടപ്പേര് വിളിച്ചതിന് യുവാവിന്റെ കൈ തല്ലി ഒടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ .ഒക്ടോബർ 24 ന് പുള്ള് പാടത്ത് ഒന്നാം പ്രതി സണ്ണി നടത്തുന്ന തട്ടുകടയുടെ അടുത്താണ് സംഭവം. പുള്ള് പാടം വഴി ആലപ്പാട്ടേക്ക് രാത്രി 8 മണിയോടെ പോകുകയായിരുന്ന മൂർക്കനിക്കര സ്വദേശി രാഹുലിന് സണ്ണിയുടെ തട്ടു കടയുടെ അടുത്ത് വച്ച് ഒരു ഫോൺ വരികയും ബൈക്ക് നിർത്തി സംസാരിച്ചച്ചോൾ താനിപ്പോൾ താറാവ് സണ്ണിയുടെ തട്ടുകടയുടെ അടുത്തുണ്ടെന്നും പറയുകയും താറാവ് എന്ന വട്ടപ്പേര് പറയുന്നത് കേട്ട് പ്രകോപിതനായ സണ്ണിയും കൂടെയുണ്ടായിരുന്ന സണ്ണിയുടെ ജോലിക്കാരൻ വിനീഷും മറ്റ് കണ്ടാലറിയാവുന്നവരും ചേർന്ന് രാഹുൽ (28) മൂർക്കന്നിക്കര എന്നയാളെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് ന്റെ നേതൃത്വത്തിൽ എസ്.ഐ കെ.എസ് സുശാന്ത് ഒന്നും രണ്ടും പ്രതികൾ ആയ സണ്ണി (46)എലുവത്തിങ്കൽ വീട് കോടന്നൂർ വിനീഷ് (45) മാമ്പുള്ളി വീട് മനകൊടി എന്നിവരെ പുള്ള് ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയായ സണ്ണിക്ക് വിവിധ സ്റ്റേഷനുകളിലായി 14 കേസുകൾ നിലവിലുണ്ട് GSCPO മാരായ PD വിജയൻ KS റഷീദ് PX സോണി PD സുനോജ് ദാസ് PV വികാസ് എന്നിവരും അനേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Advertisement