കേരള ചിക്കൻ ഇനി കാട്ടൂരിലും ലഭിക്കും

219

കാട്ടൂർ:ഇറച്ചിക്കോഴി വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയുടെ ചിക്കൻ സെന്ററുകൾ കാട്ടൂർ പഞ്ചായത്തിലെ ഇല്ലിക്കാട്,കരാഞ്ചിറ എന്നിവിടങ്ങളിൽ ആരംഭിച്ചു.കുടുംബശ്രീയുടെ അതിജീവനം പദ്ധതിയിലൂടെയാണ് ഈ സ്റ്റാളുകൾ ആരംഭിച്ചിട്ടുള്ളത് വർദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന സുരക്ഷിതമായ ഇറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമാണ് കേരള ചിക്കൻ കമ്പനി ലക്ഷ്യമിടുന്നത്. കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ മലർവാടി, കാർത്തിക എന്നീ കുടുംബശ്രീകളുടെ കീഴിലുള്ള സംരംഭകരാണ് ചിക്കൻ സെന്റർ തുടങ്ങിയത്.ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ കെ.യു അരുണൻ ചിക്കൻ സെന്ററുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.ഉദ്ഘാടനചടങ്ങിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. വി. ലത, ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ പവിത്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയശ്രീ സുബ്രഹ്മണ്യൻ, സി. ഡി . എസ്. ചെയർപേഴ്സൺ അമിത മനോജ്‌,വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മനോജ് വലിയപറമ്പിൽ , കേരള ചിക്കൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നീതു എന്നിവർ സംസാരിച്ചു.

Advertisement