പ്രവാസി കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി

103

ഇരിങ്ങാലക്കുട : കേന്ദ്ര-കേരള ഗവണ്‍മെന്റുകളുടെ പ്രവാസികളോടുളള
അവഗണനക്കെതിരെ പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ
നടത്തി.ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് കോലങ്കണ്ണി ധര്‍ണ്ണ
ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഡൊമിനി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
ഇക്ബാല്‍ കുട്ടമംഗലം,ബക്രുദ്ദീന്‍ വലിയകത്ത്, പി.എസ് ജോബി എന്നിവര്‍
സംസാരിച്ചു.

Advertisement