ആയുധം കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത പ്രതികൾ പിടിയിൽ

1023

ഇരിങ്ങാലക്കുട: ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ മൊബൈൽ ഫോൺ ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിലെ 3 പ്രതികൾ പിടിയിൽ. കീഴ്ത്താണി ചെമ്മണ്ട റോഡ് സ്വദേശി പുളിക്കൽ വീട്ടിൽ പാച്ചു എന്ന് വിളിക്കുന്ന സാഗവ് 20 വയസ്സ്, മൂർക്കനാട് സ്വദേശി കറുത്തപറമ്പിൽ ഗപ്പി എന്ന് വിളിക്കുന്ന ഗപ്പി അനുമോദ് 21 വയസ്സ്, പൊറത്തിശ്ശേരി ദേശത്ത് മുതിരപ്പറമ്പിൽ ഡ്യൂക്ക് എന്ന് വിളിക്കുന്ന ഡ്യൂക്ക് പ്രവീൺ 21 വയസ്സ് .എന്നിവരാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി.ഫെയ്മസ്സ് വർഗ്ഗീസിന്റെ നിർദേശപ്രകാരം എസ്സ്.എച്ച്.ഒ .എം.ജെ. ജി ജോയുടെ നേതൃത്വത്തിൽ എസ്സ് ഐ. അനുപ് . പി.ജിയും സംഘവും അറസ്റ്റ് ചെയ്തത് . അഡീഷ്ണൽ എസ്സ്.ഐ. ക്ലീറ്റസ്സ് , എ.എസ്സ്.ഐ. ജസ്റ്റിൻ . സ്പെഷൽ ബ്രാഞ്ച് ഓഫീസർ സനീഷ് ബാബു , സി.പി. ഒ മാരായ വൈശാഖ് മംഗലൻ , ഫൈസൽ, അനീഷ്, അരുൺ രാജ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .പ്രതി സാഗവ് ഇരിങ്ങാലക്കുട കനാൽ ബെയ്സിൽ 2018 – ൽ ചുണ്ണാമ്പ് ദേഹത്തേക്ക് തെറിച്ചതിന് ഗ്യഹനാഥനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയ കേസ്സിലെ പ്രധാനിയാണ് ഈ കേസ്സിൽ പ്രതി ജാമ്യത്തിൽ ഇറങ്ങിയതാണ്. ക്രൈസ്റ്റ് കോളേജിനടുത്തുള്ള ഹോട്ടലിൽ വച്ച് നല്ല വില കൂടിയ മൊബൈൽ കൈവശം കണ്ട യുവാവിനെ കത്തി ചൂണ്ടിക്കാണിച്ച് താൻ കൊലക്കേസ് പ്രതിയാണ് എന്ന് പറഞ്ഞാണ് മൊബൈൽ തട്ടിയെടുത്തത്. പ്രതികൾക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ്, മോഷണം, കൊലപാതകശ്രമത്തിനടക്കം നിരവധി കേസ്സുകൾ നിലവിലുണ്ട്.

Advertisement