വെള്ളക്കെട്ടിന് കാരണമായ നികത്തിയ നീർച്ചാലുകൾ തുറക്കാൻ മുൻകൈ എടുത്ത് ഡി.വൈ.എഫ്.ഐ

67

കാട്ടൂർ :പഞ്ചായത്തിലെ കാട്ടൂർ സെന്റർ എത്തുന്നതിന് മുൻപുള്ള എട്ടടി പാലത്തിനു പടിഞ്ഞാറ് വശത്തെ  വെള്ളക്കെട്ടിന് കാരണമായ നികത്തിയ നീർച്ചാലുകൾ തുറക്കാൻ മുൻകൈ എടുത്ത് ഡി.വൈ.എഫ്.ഐ . നികത്തിയ ഭൂമി കൈമാറ്റം ചെയ്യുന്നതായി ഡി.വൈ.എഫ്.ഐ  മേഖല കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുകയും അതിന് പരിഹാരത്തിനായി അളവ് നടക്കുന്ന സമയത്തുതന്നെ സ്ഥല ഉടമസ്ഥരുമായി ചർച്ചനടത്തുകയും അതിന്റെ ഭാഗമായി മൂന്ന് മീറ്റർ വീഥി എന്ന ഡി.വൈ.എഫ്.ഐ  മുന്നോട്ടുവെച്ച ആവശ്യം സ്ഥലം ഉടമകൾ അഗീകരിക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ  മേഖല സെക്രട്ടറി പി .എസ് അനീഷ്, ജോയിന്റ് സെക്രട്ടറി പി.എ  ഷാജഹാൻ,ബസാർ യൂണിറ്റ് സെക്രട്ടറി എൻ.എച്ച്  ഷെഫീഖ്, മേഘല കമ്മിറ്റി അംഗം കെ.എ  അൻവർ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി

Advertisement