ജുഡീഷ്യൽ കോപ്ലക്സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി എം.എൽ.എ

111

ഇരിങ്ങാലക്കുട: ജുഡീഷ്യൽ കോപ്ലക്സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുവാൻ എം.എൽ.എ. പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ സിവിൽസ്റ്റേഷൻ സന്ദർശിച്ചു. നിർമ്മാണ കമ്പനിയുടെ സൂപ്പർവൈസർ രാജൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ലിസൻ , പ്രോസിക്യൂട്ടർ അഡ്വ ജോബി. പി.ജെ., അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ എം.എ. ജോയ് , അഡ്വ മനോഹരൻ, PWD എഞ്ചിനീയർ മൈഥിലി എന്നിവർ സന്നിഹിതരായിരുന്നു. തുടർച്ചയായി പെയ്യുന്ന മഴ കാരണം മണ്ണ് മാറ്റുന്നതിന് തടസ്സമുണ്ടാകുന്നതാണ് കുറച്ച് സമയംറഷ്ടപ്പെട്ടതെന്നും 4 മാസത്തിനുള്ളിൽ സ്ട്രക്ചർ പണി പൂർത്തിയാക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതെന്നും നിർമ്മാണ കമ്പനി സൂപ്പർവൈസർ രാജൻ പറഞ്ഞു. PWD അടുത്ത ഘട്ടം എസ്റ്റിമേറ്റ് തയ്യാറായിട്ടുണെന്നും PWD എൻജിനീയർ മൈഥിലി പറഞ്ഞു. 29.25 കോടി കൊണ്ട് 5 നിലകളുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്. അടുത്ത ഘട്ടം മറ്റ് ഭൗതിക സൗകര്യങ്ങളും അധികമായി 2 നിലകളും പണിയും. പണി പൂർത്തിയാക്കാൻ പണം യാതൊരു വിധത്തിലും തടസ്സമല്ല എന്ന് എം.എൽ.എ അരുണൻ മാസ്റ്റർ പറഞ്ഞു. കേരള ഹൈക്കോടതി കഴിഞ്ഞാൽ ഏറ്റവും വലിയ ജുഡീഷ്യൽ കോംപ്ലക്സ് ആകുന്ന കെട്ടിടത്തിൻറെ പണികൾ യുദ്ധ കാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുവാൻ എം.എൽ.എ നിർദ്ദേശം നൽകി.

Advertisement