കാറളം വെള്ളാനിയിൽ ലൈഫ് ഭവന സമുച്ചയം നിർമ്മാണോദ്‌ഘാടനം നടത്തി

144
Advertisement

കാറളം:കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിപ്രകാരം കാറളം വെള്ളാനിയിൽ 84 സെൻറ് സ്ഥലത്ത് 2 ബ്ലോക്കുകളിലായി 920 ലക്ഷം രൂപ ചെലവഴിച്ച് 72 ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിച്ചു.ആറു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാകും .സംസ്ഥാന സർക്കാരിന്റെ നവകേരള മിഷനിൽ ഉൾപ്പെട്ട സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിലുള്ള ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്കുള്ള ഭവന സമുച്ചയത്തിന്റെ ഉദ്‌ഘാടനമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത് .തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌ദീൻ അദ്ധ്യക്ഷത വഹിച്ചു .കാറളം പഞ്ചായത്തിലെ വെള്ളാനി പ്രദേശത്ത് നടത്തിയ ചടങ്ങിൽ ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ,കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്‌കുമാർ ,ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിഡ് ,കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് ,ജനപ്രതിനിധികളായ ടി.പ്രസാദ് ,രമ രാജൻ ,പ്രമീള അശോകൻ ,ഷംല അസീസ് ,മല്ലിക ചാത്തുക്കുട്ടി ,മിനി രാജൻ ,ധനേഷ് ബാബു ,ഷൈജ വെട്ടിയാട്ടിൽ ,കെ .എസ് ബാബു ,അംബിക സുഭാഷ് ,ശ്രീജിത്ത് വി .ജി ,സെക്രട്ടറി എം.ബി ഷീല തുടങ്ങിയവർ സംസാരിച്ചു .

Advertisement