സി പി ഐ ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി

128
Advertisement

ഇരിങ്ങാലക്കുട :എല്ലാവര്‍ക്കും ഉപജീവനത്തിനും,നീതിക്കും,സമത്വത്തിനും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്ക്യവുമായി സി പി ഐ നടത്തുന്ന ദേശീയപ്രതിഷേധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സി പി ഐ പ്രതിഷേധ ധര്‍ണ്ണ നടത്തി. സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി എടതിരിഞ്ഞിയില്‍ സമരം ഉദ്ഘാടനം ചെയ്തു.സംസസ്ഥാന കൗണ്‍സില്‍ അംഗം കെ ശ്രീകുമാര്‍,ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ്,എം ബി ലത്തീഫ്,കെ സി ഗംഗാധരന്‍മാസ്റ്റര്‍,കെ നന്ദനന്‍,കെ എസ് പ്രസാദ്, എ ജെ,ബേബി,കെ വി രാമകൃഷ്ണന്‍,ടി കെ വിക്രമന്‍,ടി സി അര്‍ജുനന്‍,പി ആര്‍ സുന്ദരന്‍,കെ വി രാമകൃഷ്ണണ്‍,കെ സി ബിജു,കെ എസ് ബെെജു,കെ എസ് പ്രസാദ്,എം സി രമണന്‍,എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സമരം ഉദ്ഘാടനം ചെയ്തു .
പടിയൂർ പഞ്ചായത്തിലെ എടിതിരിഞ്ഞി സെന്ററിൽ നടന്ന ധർണ്ണയിൽ സഖാവ് എം.കെ മുരളീധരൻ അദ്ധ്യക്ഷത വഹിയ്ക്കുകയും സിപിഐ ഇരിങ്ങാലക്കുട മണ്ഢലം സെക്രട്ടറി സഖാവ് പി.മണി ഉദ്ഘാടനം ചെയ്തുസംസാരിയ്ക്കുകയുംചെയ്തു, ഇരിഞ്ഞാലക്കുട ആൽത്തറക്കൽ അഡ്വക്കേറ്റ് രാജേഷ് തമ്പാൻ ഉത്ഘാടനം ചെയ്തു, വർദ്ധനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു, സിപിഐ തേലപ്പിള്ളി ബ്രാഞ്ച് നടത്തിയ സമരം .എം രാധാകൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ചു. അൽഫോൻസാ തോമസ് ഉൽഘാടനം നിർവ്വഹിച്ചു, Cpi അഖിലേന്ത്യാ പ്രതിഷേധത്തി ന്റെ ഭാഗമായി മാപ്രാണം സെന്ററിൽ നടത്തിയ സമരം LC സെക്രട്ടറി കെ നന്ദനൻ ഉൽഘാടനം ചെയ്തു adv . പി സി മുരളീധരൻ അധ്യക്ഷത വഹിച്ചു. പി ആർ രാജൻ സ്വാഗതവും ടി എസ് സുനിൽ നന്ദിയും പറഞ്ഞു.സിപിഐ അഖിലേന്ത്യാ പ്രതിഷേധം ചേലകടവിൽ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ എം കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു.

Advertisement