പുല്ലൂർ വേലത്തിക്കുളം പുനർനിർമ്മിച്ച് നാടിന് സമർപ്പിച്ചു

116
Advertisement

മുരിയാട്: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019 – 20 പദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്ന് ലക്ഷം രൂപ ചിലവഴിച്ച് വേലത്തിക്കുളം പുനരുദ്ധാരണം നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ അജിത രാജൻ, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പി ആർ സുന്ദരൻ, മോഹനൻ മാസ്റ്റർ ,തോമസ് കാട്ടുക്കാരൻ ,ബിജു ഭാസക്കർ എന്നിവർ പ്രസംഗിച്ചു വാർഡിലെ പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

Advertisement