കെ ടി ജലീൽ രാജി വയ്ക്കുക: ബി.ജെ.പി: പ്രതിഷേധ ധർണ്ണയും കരിദിനവും

76
Advertisement

ഇരിങ്ങാലക്കുട :കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിയ ബി.ജെ.പി നേതാക്കളെ പോലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബസ്റ്റാന്റിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു.ജന: സെക്രട്ടറിമാരായ കെ സി വേണുമാസ്റ്റർ,ഷൈജു കുറ്റിക്കാട്ട്, ജില്ല സെക്രട്ടറി കവിത ബിജു, ന്യൂനപക്ഷ മോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട്,ബി ജെ പി മണ്ഡലം ഭാരവാഹികളായ സി സി മുരളി,ഷാജുട്ടൻ, അമ്പിളി ജയൻ, ആശിഷ ടി രാജ്, മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ, ജിനു ഗിരിജൻ, രഞ്ചിത്ത് മേനോൻ എന്നിവർ നേതൃത്വം നല്ലി.

Advertisement